കോർക്ക്: മാലോവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിക്രൂരമായിട്ടാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് പറയുന്നത്. കൃത്യമായ ആസൂത്രണത്തിലൂടെയാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചതെന്നും പോലീസ് വ്യക്തമാക്കുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു മാലോവിലെ ബല്ല്യെല്ലിസിലെ ബ്ലാക്ക് വാട്ടർ നദിയുടെ തീരത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. 56 കാരനായ പോൾ ബോസ്കോ ഒ കോണറാണ് മരിച്ചത്. ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് സംശയിക്കുന്നത്.
Discussion about this post

