ഡബ്ലിൻ: ഡൺ ലാവോഘെയറിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അറസ്റ്റ്. 30 വയസ്സുള്ള വ്യക്തിയെ ആണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. 39 വയസ്സുള്ള മാർക്ക് കുള്ളനെയാണ് യുവാവ് വെടിവച്ച് കൊലപ്പെടുത്തിയത്.
ജൂലൈ 5 ഞായറാഴ്ച ആയിരുന്നു സംഭവം. കിൽ അവന്യൂവിലെ പാട്രീഷ്യൻ പാർക്കിൽ വച്ചായിരുന്നു കുള്ളന് നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിന് പിന്നാലെ യുവാവ് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇന്നലെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ കസ്റ്റഡിയിൽ തുടരുകയാണ്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
Discussion about this post

