ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ വെയിലും മഴയും കലർന്ന കാലാവസ്ഥ. അന്തരീക്ഷ താപനില ഗണ്യമായി താഴും. വ്യാഴാഴ്ചയോടെ ഏഴ് ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് അന്തരീക്ഷ താപനില താഴുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം.
ഇന്ന് പകൽ സമയങ്ങളിൽ നല്ല തെളിച്ചമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബുധനാഴ്ച നനഞ്ഞ കാറ്റുള്ള അന്തരീക്ഷം ആയിരിക്കും. പുലർച്ചെ സമയങ്ങളിൽ അന്തരീക്ഷം വരണ്ടിരിക്കും. ഈ വാരം മഴയും വെയിലും ഇടകലർന്നിരിക്കുമെന്ന് കാർലോ വെതറിലെ കാലാവസ്ഥാ നിരീക്ഷകനായ അലൻ ഒ റെയ്ലിയും വ്യക്തമാക്കുന്നു.
Discussion about this post

