ഡബ്ലിൻ: ഡബ്ലിനിലെ പുതിയ സെൻട്രൽ ലൈബ്രറിയുടെ നിർമ്മാണം ആരംഭിച്ചു. ഇലാക് സെന്ററിൽ പ്രവർത്തിച്ചുവരുന്ന സെൻട്രൽ ലൈബ്രറിയ്ക്ക് പകരമായിട്ടാണ് സിറ്റി ലൈബ്രറി ഒരുങ്ങുന്നത്. കഴിഞ്ഞ നാൽപ്പത് വർഷമായി ഇലാക് സെന്ററിൽ സിറ്റി ലൈബ്രറി പ്രവർത്തിച്ചുവരുന്നു.
പാർനെൽ സ്ക്വയർ കൾച്ചറൽ ക്വാർട്ടറിന്റെ ആദ്യ ഘട്ടത്തിന്റെ ഭാഗമാണ് ഈ വികസനം. 173 മില്യൺ യൂറോയുടെ പദ്ധതി 2030 ൽ തുറക്കും.
6,100 ചതുരശ്ര മീറ്റർ വലിപ്പവും അഞ്ച് നിലകളുമാണ് പുതിയ ലൈബ്രറിയ്ക്കുള്ളത്.
പാർനെൽ സ്ക്വയർ നോർത്തിലെ മുൻ കൊളൈസ്റ്റ് മുഹൈർ കെട്ടിടങ്ങളുടെയും ചുറ്റുമുള്ള ജോർജിയൻ ടെറസിന്റെയും നവീകരണത്തിലൂടെയും വിപുലീകരണത്തിലൂടെയുമാണ് ലൈബ്രറി വികസിപ്പിക്കുന്നത്. ഹ്യൂലെയ്ൻ ഗാലറിയുമായി ചേർന്ന് കിടക്കുന്ന തരത്തിൽ ആയിരിക്കും ഇതിന്റെ നിർമ്മാണം.

