ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസ് ബുധനാഴ്ച അടച്ചിടും. പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് അടച്ചിടൽ. മൂന്ന് ലക്ഷം ജീവനക്കാരുടെ സേവനമാണ് ലെയ്ൻസ്റ്റർ ഹൗസ് പ്രയോജനപ്പെടുത്തുന്നത്.
ശമ്പളക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ജീവനക്കാർ നാളെ സമരം ചെയ്യുന്നത്. സമരത്തിന്റെ പശ്ചാത്തലത്തിൽ നാളെ ഡെയ്ൽ, സീനാഡ്, ഒയിറിയാച്ച്ടാസ് കമ്മിറ്റി എന്നിവർ യോഗം ചേരുന്നത് റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ലെയ്ൻസ്റ്റർ ഹൗസ് പൂർണമായും അടച്ചിടാൻ തീരുമാനിച്ചത്.
Discussion about this post

