ഡബ്ലിൻ: അയർലൻഡിൽ വീടുകളുടെ ചോദിക്കുന്ന വിലയിൽ കുറവ്. കഴിഞ്ഞ മൂന്ന് വർഷത്തേതിൽവച്ച് താഴ്ന്ന നിലയിലാണ് വീടുകളുടെ പ്രതിവർഷ ചോദിക്കുന്ന വിലയുടെ വർധനവ്. മൈഹോം ആണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവച്ചത്.
ഈ വർഷം മൂന്നാം പാദത്തിലെ കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ മുതൽ സെപ്തംബർവരെയുള്ള മൂന്നാം പാദത്തിൽ 3.9 ശതമാനം കൂടുതലായിരുന്നു വീടുകളുടെ ചോദിക്കുന്ന വില. 2023 ലെ രണ്ടാം പാദത്തിന് ശേഷമുള്ള ഏറ്റവും കുറവ് നിരക്കാണ് ഇതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അന്ന് 2.2 ശതമാനം ആയിരുന്നു വളർച്ചാ നിരക്ക്.
Discussion about this post

