ന്യൂഡൽഹി ; ഇൻഡി സഖ്യത്തിലെ എംപിമാരെ ചായ സൽക്കാരത്തിനായി ക്ഷണിച്ച് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . വോട്ട് മോഷണത്തിനെതിരെ സംയുക്ത പ്രതിഷേധത്തിനുള്ള തന്ത്രവും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവും സൽക്കാരത്തിനിടെ ചർച്ചയാകുമെന്ന് കോൺഗ്രസ് ചെയ്യുമെന്ന് വൃത്തങ്ങൾ പറയുന്നു. മാത്രമല്ല വിരുന്നിനു ശേഷം പ്രതിഷേധമോ സംയുക്ത പത്രസമ്മേളനമോ നടത്തുമെന്നും സൂചനയുണ്ട് .
രാഹുൽ ഗാന്ധിയുടെ 5, സൺഹാരി ബാഗ് റോഡിലെ വസതിയിലാണ് ചായസത്ക്കാരം നടക്കുക. സുപ്രീം കോടതിയിലേയ്ക്കുള്ള മാർച്ചിന് പിന്നാലെയാണ് രാഹുലിന്റെ പുതിയ തന്ത്രങ്ങൾ . മുതിർന്ന പ്രതിപക്ഷ നേതാക്കളും, ആക്ടിവിസ്റ്റുകളും, സിവിൽ സൊസൈറ്റി അംഗങ്ങളും മാർച്ചിൽ പങ്കെടുത്തിരുന്നു.
രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കൾ, സമാജ്വാദി പാർട്ടി മേധാവി അഖിലേഷ് യാദവ്, ടിഎംസി മേധാവി മമത ബാനർജി, ഡി. രാജ, സിപിഎം നേതാവ് എം.എ. ബേബി, ആർജെഡിയുടെ തേജസ്വി യാദവ്, എൻസിപി-എസ്സിപി നേതാവ് സുപ്രിയ സുലെ എന്നിവരുൾപ്പെടെ നിരവധി നേതാക്കൾ മാർച്ചിൽ പങ്കെടുത്തു

