കൊച്ചി : മാസപ്പടി കേസിൽ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്യാൻ ഇഡി . വിജിലൻസ് രണ്ട് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിലാണിത്. പിണറായി വിജയനെതിരെയും , മുഹമ്മദ് റിയാസിനെതിരെയും പ്രത്യേകം ഇസിഐആര്‍ ഇടും.
അതേസമയം സിഎം ആർ എൽ – എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസുകൾ അന്വേഷിക്കാൻ രണ്ട് സംഘങ്ങളെയാണ് നിയോഗിക്കുക. കൈക്കൂലി, കള്ളപ്പണ ഇടപാട് കേസുകൾ പ്രത്യേകം അന്വേഷിക്കും.
സിഎംആര്‍എല്ലിലെ മുന്‍ ജീവനക്കാര്‍, പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കള്‍ എന്നിവരെ ആദ്യം ചോദ്യം ചെയ്യും. ഇഡിയോട് വിവരങ്ങൾ ആവശ്യപ്പെട്ട് കത്ത് നൽകും. മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ഒന്നാം പ്രതി. ഹവാല കേസിൽ മുഹമ്മദ് റിയാസാണ് ഒന്നാം പ്രതി . രണ്ട് കേസുകളിലും രണ്ട് പ്രതി വീണ വിജയനാണ്.
അതേസമയം കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ അപ്പീലുകൾ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും .ഹര്‍ജികള്‍ ഇന്നലെ കോടതിയുടെ പരിഗണനയ്ക്ക് വന്നെങ്കിലും, പിഴവുകള്‍ തിരുത്തി ഫയല്‍ സമര്‍പ്പിച്ചശേഷം വാദം കേള്‍ക്കാമെന്ന് ഡിവിഷന് ബെഞ്ച് വ്യക്തമാക്കുകയായിരുന്നു .

