പാറ്റകൾ മനുഷ്യർക്കുണ്ടാക്കുന്ന തലവേദന ചെറുതൊന്നുമല്ല. പ്രധാനമായും അടുക്കളയിലും ആൾപ്പെരുമാറ്റം ഇല്ലാത്ത വീടിന്റെ മറ്റ് ഭാഗങ്ങളിലും വിഹരിക്കുന്ന ഇവ രോഗത്തിന്റെ വ്യാപാരികൾ കൂടിയാണ്. അതുകൊണ്ട് തന്നെ മനുഷ്യർ ഏറ്റവും കൂടുതൽ വെറുക്കുന്നതും വൃത്തിഹീനമായി കാണുന്നതുമായ ജീവികളിൽ ഒന്നാണ് പാറ്റ.
ഭൂരിഭാഗം വീടുകളിലും പാറ്റ ശല്യം ഉണ്ടാകും. ഇവയെ തുരത്താൻ പാറ്റഗുളികകൾ പോലുള്ള കെമിക്കലുകൾ പല വീടുകളിലും ഉപയോഗിക്കുന്നുണ്ടാകും. എന്നാൽ ഇവയൊക്കെ ഭയങ്കര ദോഷകരമാണ്. പാറ്റകളെ വീടുകളിൽ നിന്നും ഓടിക്കാൻ ചില പൊടിക്കൈകൾ പ്രയോഗിക്കാം.
വൃത്തിയില്ലാത്തയിടങ്ങളാണ് പാറ്റകളുടെ കേന്ദ്രങ്ങൾ. അതുകൊണ്ട് തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അങ്ങിനെയെങ്കിൽ തന്നെ പാറ്റയുടെ ശല്യം ഒരു പരിധിവരെ കുറയും. വേപ്പെണ്ണ പാറ്റകളെ ഓടിക്കാനുള്ള നല്ലൊരു പരിഹാരമാർഗ്ഗമാണ്. വേപ്പെണ്ണ കലർത്തിയ വെള്ളം പാറ്റകളുടെ ശല്യമുള്ള ഭാഗങ്ങളിൽ സ്േ്രപ ചെയ്ത് കൊടുക്കാം. ഗ്രാമ്പുവിന്റെശക്തമായ മണം പാറ്റകളെ അകറ്റി നിർത്തും. പാറ്റകളെ സ്ഥിരമായി കാണുന്നയിടങ്ങളിൽ ഗ്രാമ്പു ചതച്ചോ പൊടിച്ചോ ഇട്ട് കൊടുക്കാം.
തേയിലപ്പൊടി വിതറുന്നതും പാറ്റകളെ തുരത്താൻ സഹായിക്കും. പഞ്ചാസാരയും ബേക്കിംഗ് സോഡയും തമ്മിൽ കലർത്തി അടുക്കളയിലും പാറ്റവരുന്ന മറ്റിടങ്ങളിലും ചെറിയ ബോളുകളാക്കി വയ്ക്കുക. ഇവ ഭക്ഷിക്കുന്ന പാറ്റകൾ ദഹനവ്യവസ്ഥ തകരാറിലായി ചത്ത് പോകും.

