ബെൽഫാസ്റ്റ്: പോർട്ട്സ്റ്റെവാർട്ടിൽ നിന്നും അജ്ഞാത മൃതദേഹം കണ്ടെത്തി. പ്രൊമെനെഡിന് സമീപമുള്ള പാറകളൽ നിന്നാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം ജീർണിച്ച നിലയിലാണ്. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത് എന്നും പോലീസ് വ്യക്തമാക്കി.
48 മണിക്കൂർ മുൻപ് ആരെയെങ്കിലും കാണാതായിട്ടുണ്ടെങ്കിൽ വിവരം പോലീസിനെ അറിയിക്കണം. 59-60 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കണ്ടെടുത്തത്. 6 അടി 3 ഇഞ്ചാണ് ഉയരം. വെളുത്ത ശരീരവും നീളം കുറഞ്ഞ മുടിയുമാണ് അദ്ദേഹത്തിനുള്ളത്. നീല ജീൻസ്, കറുത്ത ടീ ഷർട്ട്, നീല ഹൂഡി എന്നിവ ധരിച്ചിട്ടുണ്ട്. അദ്ദേഹത്തെ തിരിച്ചറിയുന്നതിനുള്ള രേഖകളൊന്നും തന്നെ മൃതദേഹത്തിൽ നിന്നും കണ്ടെടുത്തിട്ടില്ല.

