കോർക്ക്: നഴ്സ് ഓഫ് ദി ഇയർ പുരസ്കാരം മലയാളി നഴ്സിന്. കോർക്കിൽ താമസിക്കുന്ന അമൃത ആനന്ദാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹയായത്. ഹോം ആൻഡ് കമ്യൂണിറ്റി കെയർ അയർലൻഡാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നാസിലെ കില്ലഷീ ഹോട്ടലിൽ നടന്ന എച്ച്സിസിഐയുടെ വാർഷിക സമ്മേളനത്തിൽ അമൃതയ്ക്ക് പുരസ്കാരം കൈമാറി.
കുട്ടികളുടെ സങ്കീർണമായ ആരോഗ്യപരിചരണ രംഗത്തെ മികച്ച സേവനത്തിനാണ് എല്ലാ വർഷവും നഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നൽകുന്നത്. 44 പേരും ടീമുകളും പുരസ്കാരത്തിന് വേണ്ടിയുള്ള അന്തിമ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതിൽ നിന്നാണ് അമൃതയെ തിരഞ്ഞെടുത്തത്.
Discussion about this post

