കോർക്ക്: അയർലൻഡിലെ സംഗീത പ്രേമികൾ ആകംക്ഷയോടെ കാത്തിരുന്ന വിനീത് ശ്രീനിവാസൻ നയിക്കുന്ന ലൈവ് സംഗീത പരിപാടിയ്ക്ക് ഇനി നാളുകൾ മാത്രം. ഒക്ടോബർ 14 നാണ് പരിപാടി. സംഗീത പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി അടുത്ത ദിവസങ്ങളിൽ വിനീത് ശ്രീനിവാസൻ അയർലൻഡിലെത്തും.
വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോർക്ക് എന്നാണ് സംഗീത പരിപാടിയുടെ പേര്. സ്പൈസ് ടൗൺ കോർക്കാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് ഏഴ് മണി ക്ലേയ്റ്റൻ ഹോട്ടൽ സിൽവർ സ്പ്രിംഗിൽ പരിപാടി നടക്കും. രാത്രി 10 മണിവരെയാണ് പരിപാടി. പരിപാടിയുടെ ടിക്കറ്റ് വിൽപ്പന പുരോഗമിക്കുകയാണ്. ഇതിനോടകം തന്നെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിഞ്ഞു. വിഐപി, ഗോൾഡ്, പ്ലാറ്റിനം എന്നീ കാറ്റഗറിയിലാണ് ടിക്കറ്റുകൾ. 70യൂറോ, 50യൂറോ , 35 യൂറോ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഫാമിലിയ്ക്കായി പ്രത്യേക ടിക്കറ്റുകളുണ്ട്. 125 യൂറോയാണ് ടിക്കറ്റ് നിരക്ക്.

