ഡബ്ലിൻ: റോസ്ലെയർ യൂറോപോർട്ടിൽ വൻ സിഗരറ്റ് വേട്ട. ഒൻപത് ദശലക്ഷത്തിലധികം സിഗരറ്റുകൾ പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ എത്തിച്ച പുകയിത ഉത്പന്നങ്ങൾ കണ്ടെത്തുന്നതിനായി നടത്തിയ പതിവ് പരിശോധനയിൽ ആയിരുന്നു സിഗരറ്റുകൾ കണ്ടെത്തിയത്.
ചൊവ്വാഴ്ച ആയിരുന്നു ലഹരിവേട്ട. ഫ്രാൻസിൽ നിന്നുമുള്ള ഫെറിയിൽ എത്തിയ ട്രെയിലറിൽ ആയിരുന്നു സിഗരറ്റുകൾ ഉണ്ടായിരുന്നത്. ട്രെയിലറും പിടിച്ചെടുത്തു. സോവറിൻ, സൂപ്പർ കിംഗ്സ് എന്നീ ബ്രാൻഡുകളുള്ള സിഗരറ്റുകൾക്ക് 8.8 മില്യൺ യൂറോയിലധികം വിലവരുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ 30 വയസ്സുള്ള വ്യക്തിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

