ഡബ്ലിൻ: അയർലൻഡിൽ വാർഷിക പണപ്പെരുപ്പ നിരക്ക് വർധിച്ചു. സിഎസ്ഒയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഉപഭോക്തൃവിലകളിൽ 4.1 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഊർജ്ജ ചിലവിൽ ഉണ്ടായ വർധനവാണ് സെപ്തംബർവരെയുള്ള മാസങ്ങളിലെ ഏറ്റവും ഉയർന്ന പണപ്പെരുപ്പത്തിന് കാരണം ആയത്.
ഓഗസ്റ്റ് 12 വരെ 3.7 ശതമാനം ആയിരുന്നു. 2024 ജനുവരിയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് പണപ്പെരുപ്പം ഇപ്പോഴുള്ളത്. വൈദ്യുതി, ഗ്യാസ്, മറ്റ് ഇന്ധനങ്ങൾ എന്നിവ ഉൾപ്പെടുന്ന ഊർജ്ജ ഉത്പന്നങ്ങളുടെ വില സെപ്തംബർവരെ 15.3 ശതമാനം വർധിച്ചതായും സിഎസ്ഒ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷമാണ് നിലവിലെ വില വർധനവിന് കാരണം ആയിരിക്കുന്നത്.
Discussion about this post

