ലിമെറിക്ക്: പാർട്ടിയ്ക്കിടെ വിദ്യാർത്ഥികൾ വീട് അടിച്ച് തകർത്ത സംഭവത്തിൽ നടപടിയുമായി യൂണിവേഴ്സിറ്റി ഓഫ് ലിമെറിക്ക്. സംഭവത്തിൽ ലിമെറിക്ക് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി. വിദ്യാർത്ഥികൾക്ക് ഇ-മെയിലായിട്ടാണ് മുന്നറിയിപ്പ് നൽകിയത്. കഴിഞ്ഞ ദിവസമാണ് പാർട്ടിയ്ക്കിടെ കാസ്റ്റെലട്രോയിയിലെ ഒഴിഞ്ഞുകിടക്കുന്ന വീടിന് നേരെ ആക്രമണം ഉണ്ടായത്.
ഇന്ന് രാവിലെയാണ് വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകിയത്. ഇടക്കാല പ്രൊവോസ്റ്റ് പ്രൊഫസർ ആൻ ലെഡ്വിത്താണ് മുന്നറിയിപ്പ് സന്ദേശം നൽകിയത്. സംഭവത്തിൽ ഉൾപ്പെട്ടവരുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇത്തരം നടപടി ഒരു അംഗത്തിനും സ്വീകാര്യമല്ലെന്ന് മുന്നറിയിപ്പിൽ പറയുന്നു.

