ഡബ്ലിൻ: വടക്കൻ ഡബ്ലിനിലെ ഡാർട്ട് സ്റ്റേഷനിൽ ട്രാക്കിലേക്ക് കുട്ടിയെ തള്ളിയിട്ട സംഭവത്തിൽ അന്വേഷണം. ഒക്ടോബർ നാലിനായിരുന്നു സംഭവം. തലനാരിഴയ്ക്കാണ് കുട്ടി രക്ഷപ്പെട്ടത്.
ആൺകുട്ടിയെ ആയിരുന്നു സ്റ്റേഷനിൽവച്ച് ട്രാക്കിലേക്ക് തള്ളിയിട്ടത്. ബിന്നിലേക്ക് കുട്ടിയെ നിർബന്ധിപ്പിച്ച് കയറ്റിയ ശേഷം ട്രാക്കിലേക്ക് എറിയുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കുട്ടിയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുട്ടിയ്ക്ക് വൈദ്യസഹായം നൽകി. സംഭവത്തിന്റെ ദൃക്സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്നാണ് പോലീസ് നിർദ്ദേശം.
Discussion about this post

