ഡൗൺ: കൗണ്ടി ഡൗണിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ എത്രയും വേഗം പോലീസുമായി ബന്ധപ്പെടണമെന്നാണ് നിർദ്ദേശം.
ഞായറാഴ്ച രാത്രി 8.50 ന് ശേഷം ആണ് അടിയന്തിര സേവനങ്ങൾക്ക് വിവരം ലഭിച്ചത്. ഓഗ്രിം കോർട്ട് ഏരിയയിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമോ പരിക്കോയില്ല. ഇത് ആശ്വാസമായി. വീടിന് തീയിട്ടതാണെന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് മുൻപായി കുടുംബത്തിന്റെ കാറിന് നേരെ മുട്ടയെറിഞ്ഞിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post

