ഗാൽവേ: വിഷപ്പാമ്പുകളെക്കുറിച്ച് നിർണായക കണ്ടെത്തലുമായി ഗാൽവേ സർവ്വകലാശാലയിലെ ഗവേഷകർ. വിഷമില്ലാത്ത പാമ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ വിഷപ്പാമ്പുകൾക്ക് നിറങ്ങളിലൂടെ വേട്ടക്കാരെ അകറ്റാനുള്ള കഴിവ് കൂടുതലാണെന്നാണ് കണ്ടെത്തൽ. ഈ കണ്ടെത്തൽ ജേണൽ ഓഫ് അനിമൽ ഇക്കോളയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എൻയുഐജിയുടെ പ്രകൃതി ശാസ്ത്ര വിഭാഗത്തിലെ അധ്യാപകരാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്. മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ വേട്ടക്കാരുടെ കണ്ണിൽ നിന്നും രക്ഷപ്പെടാൻ പാമ്പുകളെ സഹായിക്കുന്നുണ്ടെന്നും പഠനം വിലയിരുത്തുന്നു. ചില വിഷപ്പാമ്പുകൾ നിറങ്ങളിലൂടെ വേട്ടക്കാർക്ക് മുന്നറിയിപ്പ് നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post

