ഡബ്ലിൻ: ശമ്പളകരാറിൽ അധ്യാപകർ ഇന്ന് പണി മുടക്ക് പ്രഖ്യാപിച്ചിരിക്കെ മുന്നറിയിപ്പുമായി മന്ത്രി ഹെലൻ മക്കെന്റി. ഇത്തരം പണിമുടക്കുകൾ ഒരിക്കലും ഗുണം ചെയ്യില്ലെന്ന് മക്കെന്റി പറഞ്ഞു. ഒരു ലക്ഷത്തിലധികം തൊഴിലാളികളാണ് ഇന്നും വരും ദിവസങ്ങളിലും വർക്ക് ടു റൂൾ രീതിയിൽ പണിമുടക്ക് നടത്തുന്നത്.
പ്രൈമറി, സെക്കൻഡറി സ്കൂൾ അധ്യാപകരാണ് ഇന്ന് പണിമുടക്ക് നടത്തുന്നത്. എന്നാൽ മുൻവിധികളും വ്യവസ്ഥകളും ഇല്ലാതെ ചർച്ചകൾ കൊണ്ട് ഇരുപക്ഷവും ഒത്തുതീർപ്പിൽ എത്തുകയാണ് വേണ്ടതെന്ന് മക്കെന്റി പറഞ്ഞു. പണി മുടക്കുകൾ കാണാൻ ആഗ്രഹിക്കുന്നില്ല. പൊതുചിലവ് മന്ത്രിയും ഇതിന് താത്പര്യപ്പെടുന്നില്ല. രാജ്യത്തെ ആളുകളും സമരം ചെയ്യുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്നും ഞാൻ കരുതുന്നുവെന്നും മക്കെന്റി പറഞ്ഞു.

