ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ വാഹനാപകടങ്ങൾ. സംഭവത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടമായി. കഴിഞ്ഞ ദിവസം രാത്രി രണ്ട് അപകടങ്ങൾ ആണ് ഉണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആയിരുന്നു ഇരുസംഭവങ്ങളും.
കൗണ്ടി ഡൗണിലെ കോംബറിൽ നിന്നുള്ള 52 കാരനായ ഫിലിപ്പ് മക്മീക്കൽ ആണ് മരിച്ചവരിൽ ഒരാൾ. കാരിക്ഫെർഗസിലെ അപകടത്തിൽ ആയിരുന്നു അദ്ദേഹത്തിന് ജീവൻ നഷ്ടമായത്. ഇതിന് രണ്ട് മണിക്കൂറിന് ശേഷം കള്ളിബാക്കിയിലും അപകടം ഉണ്ടാകുകയായിരുന്നു. 82 കാരനായ ഹെർബി കെല്ലിയാണ് ഇവിടെ ഉണ്ടായ അപകടത്തിൽ മരിച്ചത്. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അദ്ദേഹത്തിന് സംഭവസ്ഥലത്ത് തന്നെ ജീവൻ നഷ്ടമാകുകയായിരുന്നു.
Discussion about this post

