ഡബ്ലിൻ: നഴ്സിംഗ് ആൻഡ് മിഡ് വൈഫറി ബോർഡ് ഓഫ് അയർലൻഡ് ബോർഡിലേക്ക് മത്സരിക്കുന്ന മലയാളി നഴ്സിനായി വോട്ടഭ്യർത്ഥിച്ച് മൈഗ്രന്റ് നഴ്സസ് ഓഫ് അയർലൻഡ്. നാളെ ഉച്ച വരെയാണ് വോട്ട് ചെയ്യുന്നതിനുള്ള സമരം. ഇതിനുള്ളിൽ പരമാവധി വോട്ടുകൾ മലയാളിയും കോർക്കിലെ താമസക്കാരിയുമായ മെൽബ വിൽസണ് നൽകണം എന്നാണ് അഭ്യർത്ഥന.
എൻഎംബിഐ രജിസ്ട്രേഷൻ ഉള്ള നഴ്സുമാർക്ക് ഇ മെയിലിൽ വോട്ടിംഗ് ലിങ്ക് ലഭിക്കും. ഇതിൽ ക്ലിക്ക് ചെയ്ത് വോട്ടുകൾ മെൽബയ്ക്ക് നൽകാം. ആർക്കെങ്കിലും ലിങ്ക് ലഭിക്കാത്തതുണ്ടെങ്കിൽ സ്പാം ഫോൾഡർ കൂടി പരിശോധിക്കാൻ എംഎൻഐ നിർദ്ദേശിച്ചിട്ടുണ്ട്. എന്നിട്ടും ലിങ്ക് കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ election@nmbi.ie എന്ന മെയിലിലേക്ക് സന്ദേശം അയക്കുകയോ അല്ലെങ്കിൽ +353 1 639 8500 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

