ഡബ്ലിൻ: ഗർവാഗി റോഡിലൂടെയുള്ള മാർച്ച് നടത്തരുതെന്ന് പിഎസ്എൻഐ. പ്രതിഷേധക്കാരുടെ ഉപരോധത്തിനിടെ ആയിരുന്നു പോലീസ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ റോഡിലൂടെ മാർച്ച് ചെയ്യാൻ പദ്ധതിയിട്ടിരുന്നു. 28 വർഷത്തിനിടെ ആദ്യമായിട്ടാണ് ഓറഞ്ച് ഓർഡർ പരേഡ് റോഡിലൂടെ കടന്ന് പോകാനിരുന്നത്. അതേസമയം പോർട്ടഡൗണിലെ റോഡിലൂടെയുളള ഓറഞ്ച് ഓർഡർ പരേഡ് നടത്തുന്നത് വിലക്കിയ ഉത്തരവ് ബെൽഫാസ്റ്റ് കോടതി റദ്ദാക്കി.
ഗർവാഗി റോഡിലൂടെയുള്ള പരേഡിന് കഴിഞ്ഞ ദിവസമാണ് പരേഡ് കമ്മീഷൻ അനുമതി നൽകിയത്. അഞ്ച് പേരടങ്ങുന്ന പാനലിന്റേതായിരുന്നു ഉത്തരവ്. കർശന നിബന്ധനകളോടെ ആയിരുന്നു അനുമതി. പരേഡിൽ 35 ൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല, മാർച്ച് രാവിലെ എട്ട് മണിയ്ക്ക് മുൻപ് ഡ്രംക്രീ പള്ളിയിൽ നിന്നും പുറപ്പെടണം, 9,30 ഓടെ പിരിഞ്ഞ് പോകണം,തുടങ്ങിയവയായിരുന്നു നിബന്ധനകൾ.

