ഡബ്ലിൻ: അയർലൻഡിൽ സ്റ്റേറ്റ് പെൻഷൻ വർധിപ്പിച്ചേക്കും. ആഴ്ചയിൽ 7.50 യൂറോ വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. അടുത്ത വർഷത്തെ ബജറ്റിൽ ആയിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുക. നോൺ കോൺട്രിബ്യൂട്ടറി സ്റ്റേറ്റ് പെൻഷൻ ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പേയ്മെന്റുകളിലും സമാനമായ സമാനമായ വർധന കൊണ്ടുവരാനുള്ള സാധ്യതയുണ്ട്.
ഒക്ടോബർ 6 നാണ് സർക്കാരിന്റെ ബജറ്റ് അവതരണം. ഇതിനിടെയാണ് പെൻഷൻ വർധനവുമായി ബന്ധപ്പെട്ട ചർച്ചകൾ. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രധാന സാമൂഹ്യക്ഷേമ നിരക്കുകൾ ആഴ്ചയിൽ 10 യൂറോ വീതം വർധിപ്പിച്ചിരുന്നു. ഇക്കുറിയും വർധനവ് വരുത്തിയാൽ പെൻഷൻ വാങ്ങുന്ന സാധാരണ കുടുംബത്തിലുള്ളവർക്ക് വലിയ ആശ്വാസമായിരിക്കും അത്.

