ഡബ്ലിൻ: ഒറിജിനൽ ഗ്രേഡുകൾക്ക് അപ്പീൽ നൽകിയ വിദ്യാർത്ഥികളുടെ ലീവിംഗ് സർട്ടിഫിക്കറ്റ് ഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഇക്കുറി 12,509 വിദ്യാർത്ഥികളാണ് അപ്പീൽ നൽകിയിരിക്കുന്നത്. 5,119 ഫലങ്ങൾ അപ്ഗ്രേഡ് ചെയ്യിട്ടുണ്ട്.
അപ്ഗ്രേഡ് ചെയ്ത 5,119 ഫലങ്ങൾ ആകെ അപ്പീൽ ചെയ്ത ഗ്രേഡുകളുടെ 19% ത്തോളം വരും. സ്റ്റേറ്റ് എക്സാമിനേഷൻ കമ്മീഷൻ അപ്പീൽ ചെയ്യാത്ത 110 ഫല പരിഷ്കരണങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി അപ്പീലിനായി അപേക്ഷിച്ചവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം 27 ശതമാനം ആയിരുന്നു അപ്പീലുകളുടെ എണ്ണം.
Discussion about this post

