ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ തൊഴിലിടത്ത് യുവതി മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി. അന്വേഷണ സംഘം വിവരങ്ങൾ അതോറിറ്റിയ്ക്ക് കൈമാറി. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കിൽമീഡിയിൽ സെപ്റ്റിക് ടാങ്കിനായി കുഴിയെടുക്കുന്നതിനിടെ സ്ത്രീ അപകടത്തിൽപ്പെട്ടത്.
44 കാരിയായ എലിസബത്ത് ലിഞ്ചിനാണ് ജീവൻ നഷ്ടപ്പെട്ടത്. സാരമായി പരിക്കേറ്റ ഇവർ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. മൂന്ന് കുട്ടികളുടെ അമ്മയാണ് ഇവർ. ഇവരുടെ വീട്ടിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്. ആദരസൂചകമായി ലിമെറിക്കിൽ സംഘടിപ്പിക്കുന്ന പരിപാടികൾ മാറ്റിവച്ചു.
Discussion about this post

