ലെയ്ൻസ്റ്റർ: ഹോസ്പൈപ്പുകൾക്ക് നിരോധനം നിലനിൽക്കേ നിയമലംഘനങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത പ്രദേശമായി ലെയ്ൻസ്റ്റർ. ദിവസേന നിരവധി പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് അധികൃതർക്ക് ലഭിച്ചത്. ഉയിസ് ഐറാനിൽ നിന്നുള്ള കണക്കുകളാണ് ഇത്.
നിരോധനം നിലനിൽക്കേ കാറുകൾ കഴുകുക, നീന്തൽക്കുളങ്ങൾ നിറയ്ക്കുക എന്നിവ നിത്യസംഭവങ്ങൾ ആയിരുന്നു. അൾസ്റ്ററിലെ മൂന്ന് കൗണ്ടികളുമായി താരതമ്യം ചെയ്യുമ്പോൾ കിഴക്കൻ പ്രവിശ്യയിൽ നിന്നും മൂന്നിരട്ടി നിരക്കിലാണ് ലെയ്ൻസ്റ്ററിൽ നിന്നുള്ള കോളുകൾ അധികൃതർക്ക് ലഭിച്ചത്. രാജ്യവ്യാപകമായി നിരോധനം നിലവിലുണ്ടായിരുന്ന അഞ്ച് ആഴ്ച കാലയളവിൽ ലെയ്ൻസ്റ്ററിൽ 100,000 പേരിൽ 7.5 പരാതികൾ ഉണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

