കിൽഡെയർ: കിൽഡെയറിലെ എം9 ൽ ഉണ്ടായ വാഹനാപകടത്തിന് മുൻപ് പോലീസ് ഉചിതമായ നടപടി സ്വീകരിച്ചതായി കണ്ടെത്തൽ. ഫിയോസ്രുവിന്റെ അന്വേഷണത്തിലാണ് പോലീസിന് അനുകൂലമായ കണ്ടെത്തൽ. വാഹനം പിന്തുടരുന്നതിൽ പോലീസിന് പിഴവ് ഉണ്ടായിട്ടില്ലെന്നും ഫിയോസ്രു വ്യക്തമാക്കി. ഓഗസ്റ്റ് 16 ന് ആയിരുന്നു എം9 മോട്ടോർവേയിൽ അപകടം ഉണ്ടായത്. സംഭവത്തിൽ അഞ്ച് കൗമാരക്കാർക്ക് ജീവൻ നഷ്ടമായിരുന്നു.
കൗമാരക്കാർ സഞ്ചരിച്ചിരുന്ന കാറാണ് പോലീസ് പിന്തുടർന്നത്. ഇത് കണ്ട കൗമാരക്കാർ ഭയത്തിൽ ദിശതെറ്റിച്ച് അമിത വേഗതയിൽ സഞ്ചരിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത്. ബിഎംഡബ്ല്യു കാർ പിന്തുടരാൻ കൺട്രോൾ റൂമിൽ നിന്നും പോലീസിന് അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് കാർ പിന്തുടർന്നത്.

