ഡബ്ലിൻ: അയർലൻഡിൽ അടുത്താഴ്ചയോടെ ഇന്ത്യൻ സമ്മർ എത്താൻ സാധ്യത. രാജ്യത്ത് രൂപപ്പെടുന്ന ഉയർന്ന മർദ്ദം സ്ഥിരവും തെളിഞ്ഞതുമായ കാലാവസ്ഥയ്ക്ക് കാരണമാകും. ഞായറാഴ്ചയോടെ സമ്മർ എത്തുമെന്നാണ് പ്രവചനം.
അയർലൻഡ് വെതർ ചാനലിലെ കാലാവസ്ഥാ നിരീക്ഷകനായ കാത്തൽ നോളനാണ് അടുത്ത ആഴ്ചയോടെ അയർലൻഡിൽ ഇന്ത്യൻ സമ്മറെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച മുതലുള്ള വാരം സ്ഥിരതയുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. അതേസമയം ഇടയ്ക്കിടെ ചാറ്റൽ മഴ അനുഭവപ്പെടും. 13 മുതൽ 19 ഡിഗ്രി വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുകയെന്നും അദ്ദേഹം പ്രവചിക്കുന്നു. അദ്ദേഹത്തിന്റെ പ്രവചനങ്ങളെ മെറ്റ് ഐറാനും ശരിവയ്ക്കുന്നുണ്ട്.
Discussion about this post

