ഡബ്ലിൻ: ഹെൽപ്പ് ടു ബൈ പദ്ധതിവഴി ആദ്യമായി വീടുവാങ്ങുന്നവരുടെ ടാക്സ് റീഫണ്ട് ഉയർത്താൻ ആലോചന. 30,000 യൂറോ എന്നത് 50,000 യൂറോ ആക്കി ഉയർത്താനാണ് തീരുമാനം. ഭവനമന്ത്രിയുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയത്.
ഭവനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഡെപ്പോസിറ്റ് കണ്ടെത്താൻ കുടുംബങ്ങൾ ബുദ്ധിമുട്ടുകയാണ്. ഇത് കണക്കിലെടുത്താണ് റീഫണ്ട് ഉയർത്താൻ തീരുമാനിച്ചത്. ആദ്യമായി വീടോ അപ്പാർട്ട്മെന്റോ വാങ്ങുന്നവർക്കും സ്വന്തം സ്ഥലത്ത് വീട് നിർമ്മിക്കുന്നവർക്കും ഡെപ്പോസിറ്റ് കണ്ടെത്താൻ സഹായിക്കുന്ന പദ്ധതിയാണ് ഹെൽപ്പ് ടു ബൈ. നിലവിൽ 30,000 യൂറോയാണ് ഹെൽപ്പ് ടു ബൈ പദ്ധതി വഴി ലഭിക്കുക. എന്നാൽ എല്ലാവർക്കും ഈ തുക മുഴുവനായി ലഭിക്കണമെന്നില്ല. ഇത് സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കാൻ പര്യാപ്തമല്ലെന്നാണ് ഭവനവകുപ്പിന്റെ വിലയിരുത്തൽ.

