ഡബ്ലിൻ: പൗരത്വ നിയമങ്ങൾ ചിലർക്ക് ബുദ്ധിമുട്ട് നൽകുമെന്ന് ഐറിഷ് പൗരത്വം സ്വീകരിച്ച യുവതി. 22 കാരിയും വെനിസ്വേലയിൽ നിന്നുള്ള വ്യക്തിയുമായ
അഡ്രിയാൻ എഗ്ബുക്കോഹിയ ആണ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം നടത്തിയത്. പൗരത്വത്തിനായി തനിക്ക് ഏകദേശം 20 വർഷക്കാലം കാത്തിരിക്കേണ്ടതായി വന്നുവെന്നും യുവതി പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന പൗരത്വ ദാന ചടങ്ങിൽ ആയിരുന്നു യുവതിയ്ക്ക് പൗരത്വം ലഭിച്ചത്.
മന്ത്രിസഭയിൽ കൊണ്ടുവന്ന പുതിയ പൗരത്വ നിയമങ്ങൾ ചിലർക്ക് ബുദ്ധിമുട്ടായിരിക്കും. എന്നാൽ ഇപ്പോൾ നാം പ്രതീക്ഷിക്കുന്നത്ര ബുദ്ധിമുട്ടേറിയ കാര്യമായിരിക്കില്ല. രണ്ട് വയസ്സുള്ളപ്പോഴാണ് താൻ വെനിസ്വേലയിൽ നിന്നും അയർലൻഡിൽ എത്തിയത്. പ്രായപൂർത്തിയായപ്പോൾ പൗരത്വത്തിനായി അപേക്ഷിച്ചു. കഴിഞ്ഞ 20 വർഷമായി താൻ പൗരത്വത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും യുവതി കൂട്ടിച്ചേർത്തു.

