ലൗത്ത്: ഡിഎംസി ഓൾ അയർലൻഡ് ചെസ് ടൂർണമെന്റ് സീസൺ 2 അടുത്ത മാസം. ഒക്ടോബർ 17 ശനിയാഴ്ച ആണ് പരിപാടി നടക്കുക. ലൗത്തിലെ ഡൺഡോക്കിലാണ് ടൂർണമെന്റ് നടക്കുക. രാവിലെ 11 മുതൽ ആരംഭിക്കുന്ന മത്സരങ്ങൾ വൈകീട്ട് അഞ്ച് വരെ തുടരും.
രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. 16 വയസ്സും അതിന് മുകളിലുമുള്ളവരാണ് ഒരു വിഭാഗം. അഡൾട്ട് വിഭാഗത്തിലാണ് ഇവർ മത്സരിക്കുക. 15 വയസ്സിൽ താഴെയുള്ള കുട്ടികൾ കിഡ്സ് വിഭാഗത്തിലും മത്സരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ഫീസ് ഉണ്ട്. കുട്ടികളുടെ രജിസ്ട്രേഷൻ ഫീസ് 20 യൂറോയും മുതിർന്നവരുടെ രജിസ്ട്രേഷൻ ഫീസ് 30 യൂറോയുമാണ്.
Discussion about this post

