ഡബ്ലിൻ: അയർലൻഡിലുൾപ്പെടെയുള്ള റവല്യൂട്ട് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. നിരവധി അക്കൗണ്ടുകൾ ഇതിനോടകം തന്നെ തട്ടിപ്പുകാരുടെ കൈകളിലാണെന്നാണ് സൂചന. ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. വിവരങ്ങൾ ലഭിച്ച അക്കൗണ്ട് ഉപഭോക്താക്കളിൽ നിന്നും പണം തട്ടാൻ തട്ടിപ്പ് സംഘം ശ്രമിച്ചതായി വിവരമുണ്ട്.
ഫോണിലൂടെയും ഇ മെയിലിലും സന്ദേശം അയച്ചാണ് തട്ടിപ്പ്. ഒടിപി നമ്പർ അയച്ച ശേഷം ഫോണിൽ ബന്ധപ്പെട്ട് ഇത് പറഞ്ഞു നൽകാൻ ആവശ്യപ്പെടും. ഈ നമ്പർ നൽകിയാൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്നും പണം നഷ്ടമായ വിവരം ആയിരിക്കും ലഭിക്കുക. അതിനാൽ ഇത്തരം സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്.

