ഡബ്ലിൻ: അയർലൻഡിൽ ഈ വാരം പ്രത്യേകതരം കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. ശക്തമായ കാറ്റ്, മഴ, മൂടൽ മഞ്ഞ്, വെയിൽ എന്നിവ ഒരുപോലെ അനുഭവപ്പെടുന്ന ദിനങ്ങളായിരിക്കും ഉണ്ടാകുകയെന്ന് മെറ്റ് ഐറാൻ പറഞ്ഞു. 24 ഡിഗ്രി സെൽഷ്യസ് ആയിരിക്കും ഏറ്റവും ഉയർന്ന താപനില.
ഇന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിലും 20 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. ഇതോടൊപ്പം മഴയും നേരിയ കാറ്റും ഉണ്ടാകും. ഈ ആഴ്ച കടന്ന് പോകുമ്പോൾ താപനില കുറയും. നാളെ തെളിച്ചമുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. വടക്ക് പടിഞ്ഞാറ് നിന്ന് കാറ്റ് വീശും.
Discussion about this post

