കിൽഡെയർ: കിൽഡെയർ ഗാർഡ സ്റ്റേഷനിൽ നിന്നും തോക്ക് മോഷണം പോയതായി കണ്ടെത്തൽ. 2023 ൽ ഒരു കുറ്റവാളിയിൽ നിന്നും പിടിച്ചെടുത്ത പമ്പ് ആക്ഷൻ ഷോട്ട് ഗൺ കിൽഡെയർ പോലീസിന്റേതാണെന്നാണ് രഹസ്യാന്വേഷണത്തിലെ റിപ്പോർട്ട്. ദി സീക്രട്ട് എന്ന പേരിൽ നടത്തിയ ആന്തരിക അന്വേഷണത്തിലാണ് നിർണായക കണ്ടെത്തൽ.
2010 ലായിരുന്നു തോക്ക് മോഷണം പോയത് എന്നാണ് വ്യക്തമാകുന്നത്. കിൽഡെയർ ഗാർഡ സ്റ്റേഷനിൽ 2010 ലായിരുന്നു ഇത് അവസാനമായി കണ്ടതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 13 വർഷമായി ഗാർഡ മാനേജ്മെന്റിന് ഷോട്ട്ഗൺ കാണാതായ വിവരം അറിയില്ലായിരുന്നു. 2023 ൽ തോക്ക് പിടിച്ചെടുത്തപ്പോൾ മാത്രമാണ് സ്റ്റേഷനിൽ നിന്നും മോഷണം പോയ വിവരം അധികൃതർ അറിയിച്ചത്.

