ഡബ്ലിൻ: ഓൾ അയർലൻഡ് മാർത്ത മറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ നിയമ ബൈബിൾ ക്വിസ് പുസ്തകം പ്രകാശനം ചെയ്തു. സെപ്തംബർ അഞ്ചിനായിരുന്നു ഇതുമായി ബന്ധപ്പെട്ട ചടങ്ങ് സംഘടിപ്പിച്ചത്. നോക്ക് ദേവാലയത്തിൽവച്ചായിരുന്നു പ്രകാശനം. അയർലൻഡ്
പാട്രിയാർക്കൽ വികാരി മോർ അലക്സന്ത്രയോസ് തോമസ് ഭദ്രാസന മെത്രാപ്പോലീത്താ, വനിതാ സമാജം വൈസ് പ്രസിഡന്റായ ബിബിൻ ബാബു അച്ചന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവ്വഹിച്ചത്. സുറിയാനി പേഷിത്താ ബൈബിളിന്റെ മലയാള പരിഭാഷയായ വിശുദ്ധ ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. അയർലൻഡ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാദർ ജിനോ ജോസഫ്, സെക്രട്ടറി ഡോക്ടർ ജോബിമോൻ സ്കറിയ അച്ചൻ, ട്രസ്റ്റി സുനിൽ എബ്രഹാം, ജോയിന്റ് സെക്രട്ടറി ജയ്മോൻ മാർക്കോസ്, ജോയിന്റ് ട്രസ്റ്റി ജിബി ജേക്കബ്, കൂടാതെ അയർലണ്ട് വനിതാ സമാജം സെക്രട്ടറി ജോമോൾ ജേക്കബ്, ട്രസ്റ്റി അഥീന തമ്പി, ജോയിന്റ് സെക്രട്ടറി ബെസി പോൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

