ഗാൽവേ: കൗണ്ടി ഗാൽവേയിൽ കാർ കത്തിനശിച്ചു. ഇതേ തുടർന്ന് വലിയ ഗതാഗത തടസ്സം ഉണ്ടായി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ലോഗ്ജോർജിൽ ആയിരുന്നു സംഭവം. വഴിയരികിൽ നിർത്തിയിട്ടിരിക്കുന്ന കാർ കത്തുന്നതുകണ്ട് അതുവഴി എത്തിയവർ വിവരം ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. ഉടനെ തന്നെ സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

