മീത്ത്: കൗണ്ടി മീത്തിൽ വാഹനങ്ങൾ മോഷ്ടിക്കുകയും, ഈ വാഹനങ്ങൾ അപകടകരമായ രീതിയിൽ ഓടിയ്ക്കുകയും ചെയ്ത സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രണ്ട് ടൊയോട്ടാ കാറുകൾ പിടിച്ചെടുത്തു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. കില്ലെഗ്ലാൻഡ് പ്രദേശത്ത് നാലംഗ സംഘം അപകടകരമായ രീതിയിൽ വാഹനമോടിക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് എത്തി നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ മോഷ്ടിച്ചതാണെന്ന് വ്യക്തമായത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾക്കായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

