ഡബ്ലിൻ: ഷാനനിനും ടൊറന്റോയ്ക്കുമിടയിൽ ഇനി നേരിട്ട് വിമാന സർവ്വീസ്. എയർ കാനഡയാണ് പുതിയ റൂട്ട് പ്രഖ്യാപിച്ചത്. അടുത്ത വർഷം മുതൽ എയർ കാനഡ ഷാനനിൽ നിന്നും സർവ്വീസ് നടത്തും.
ഷാനൻ വിമാനത്താവളത്തെ ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ഈ നോൺ-സ്റ്റോപ്പ് സർവീസിനാണ് തുടക്കമാകുന്നത്. അടുത്ത വർഷം ജൂൺ മുതലായിരിക്കും സർവ്വീസ് ആരംഭിക്കുകയെന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന വിവരം. ഒക്ടോബർവരെ ആഴ്ചയിൽ മൂന്ന് വിമാനങ്ങൾ ആയിരിക്കും സർവ്വീസ് നടത്തുക. എയർബസ് A321XLR എന്ന വിമാനം ആണ് സർവ്വീസിനായി ഉപയോഗിക്കുന്നത്. ഇതിന് 244 യാത്രക്കാരെ വഹിക്കാനുള്ള ശേഷിയുണ്ട്.
Discussion about this post

