ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കത്തിക്കുത്ത്. സംഭവത്തിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റാനെലാഗിലെ കടയിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം ഉണ്ടായത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ നാല് പ്രകാരമാണ് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അതേസമയം ആക്രമണത്തിന് ഇരയായ വ്യക്തിയുടെ പരിക്കുകൾ സാരമുള്ളതല്ല.
Discussion about this post

