ഡബ്ലിൻ: അയർലൻഡിൽ അതിശക്തമായ മഞ്ഞ്. ഇതേ തുടർന്ന് വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയ യെല്ലോ വാണിംഗ് തുടരുകയാണ്. 12 കൗണ്ടികളിലാണ് യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹന യാത്രികർ ജാഗ്രത പാലിക്കണമെന്ന് പ്രത്യേകം നിർദ്ദേശമുണ്ട്.
കൊണാച്ച്, കാവൻ, ഡൊണഗൽ, ലോംഗ്ഫോർഡ്, ലൗത്ത്, മീത്ത്, മൊനാഘൻ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിലാണ് യെല്ലോല വാണിംഗ് ഉള്ളത്. ഇവിടെ ഇടതൂർന്ന മൂടൽ മഞ്ഞാണ് പ്രവചിച്ചിരിക്കുകന്നത്. മഞ്ഞ് കാഴ്ച മറയ്ക്കുന്നതിനും യാത്രയ്ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതിനും കാരണമാകും. അതിനാലാണ് വാഹന യാത്രികർക്ക് പ്രത്യേകം ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്നലെ ആരംഭിച്ച മുന്നറിയിപ്പ് ഇന്ന് രാവിലെ 11 മണിവരെ തുടരും.

