ഡബ്ലിൻ: ബോംബ് ഭീഷണികൾ നേരിടാൻ സ്കൂളുകളും ആശുപത്രികളും തയ്യാറായിരിക്കണമെന്ന് നിർദ്ദേശം. ആരോഗ്യമന്ത്രി ജെന്നിഫർ കരോൾ മക്നീലാണ് ഇത്തരമൊരു നിർദ്ദേശം നൽകിയത്. മാധ്യമ സ്ഥാപനങ്ങൾക്കും വിമാനക്കമ്പനികൾക്കും നേരെ ബോംബ് ഭീഷണികൾ ഉയർന്ന പശ്ചാത്തലത്തിലാണ് തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പ് മന്ത്രി നൽകുന്നത്.
വരും ദിവസങ്ങളിലും സമാനമായ ഭീഷണി സന്ദേശങ്ങൾ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജെന്നിഫർ കൂട്ടിച്ചേർത്തു. മറ്റിടങ്ങളെയും പ്രതികൾ ലക്ഷ്യമിടുന്നുണ്ട്. മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ അനുഭവങ്ങളെയാണ് അടുത്തിടെ നടന്ന സംഭവങ്ങൾ പ്രതിഫലിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയൻ രാഷ്ട്ര തലവന്മാരുടെ യോഗം നടക്കാനിരിക്കെ എല്ലാവരുടെയും ശ്രദ്ധ അയർലൻഡ് ആണെന്നും മക്നീൽ കൂട്ടിച്ചേർത്തു.

