ഡബ്ലിൻ: പൊതുമേഖലാ ശമ്പളകരാറിൽ ചർച്ച തുടരുന്നു. ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം വാരാന്ത്യത്തിൽ സർക്കാർ മെച്ചപ്പെട്ട ശമ്പളവുമായി ബന്ധപ്പെട്ടുള്ള വാഗ്ദാനം മുന്നോട്ടുവച്ചിട്ടുണ്ട്. ഇത് ട്രേഡ് യൂണിയനുകൾ സ്വീകരിക്കുകയോ തള്ളുകയോ ചെയ്തിട്ടില്ല.
2029 ന്റെ ആദ്യ മാസങ്ങൾവരെ നീണ്ടു നിൽക്കുന്നതാണ് സർക്കാർ വാഗ്ദാനം. 10.5 ശതമാനം ശമ്പള വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ. കുറഞ്ഞ ശമ്പളമുള്ള പൊതുമേഖലാ ജീവനക്കാർക്ക് മികച്ച പാക്കേജ് നൽകുമെന്നും സർക്കാരിന്റെ ഉറപ്പുണ്ട്. ചിലർക്ക് 17.8 ശതമാനം വരെ ആനുകൂല്യം ലഭിച്ചേക്കും. മുൻപുള്ള വാഗ്ദാനത്തേക്കാൾ മികച്ച വാഗ്ദാനമാണ് ഇക്കുറി പൊതുമേഖലാ ജീവനക്കാർക്കായി മുന്നോട്ട് വച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ പറഞ്ഞു. പക്ഷേ ഇത് മറ്റുള്ളവർ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

