ഡബ്ലിൻ ; സൗത്ത് ഡബ്ലിനിൽ ഉണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ പരിക്കേറ്റ 20 കാരന്റെ നില ഗുരുതരം .ഇന്നലെ രാത്രി 8.25 ഓടെ ലിയോപാർഡ്സ്ടൗണിലെ സൗത്ത് കൗണ്ടി ബിസിനസ് പാർക്കിലാണ് സംഘർഷമുണ്ടായത്.
പരിക്കേറ്റ യുവാവ് ബ്യൂമോണ്ട് ആശുപത്രിയിൽ ചികിത്സയിലാണ് . ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കുകളുണ്ട് . ഇവരെ സെന്റ് വിൻസെന്റ് യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റി.
കേസിൽ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 4 പ്രകാരം 20 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ ഡബ്ലിൻ മേഖലയിലെ ഗാർഡ സ്റ്റേഷനിൽ തടങ്കലിൽ വച്ചിരിക്കുകയാണ്.
സംഘർഷത്തിന്റെ ഡാഷ്ക്യാം ഫൂട്ടേജുകൾ ഉൾപ്പെടെയുള്ള വീഡിയോ ഫൂട്ടേജുകൾ കൈവശമുള്ളവർ ഡണ്ട്രം ഗാർഡ സ്റ്റേഷനുമായി 01 666 5600 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് ഗാർഡ അഭ്യർത്ഥിച്ചു.

