ഡബ്ലിൻ: വേൾഡ് എക്കണോമിക് ഫോറത്തിനായി ചിലവഴിച്ച തുകയുടെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ. താമസം, വിമാന യാത്രാ ചിലവ് മുതലായവ സംബന്ധിച്ച കണക്കുകളാണ് വിദേശകാര്യവകുപ്പ് പുറത്തുവിട്ടത്. സ്വിറ്റ്സർലാൻഡിൽ ആയിരുന്നു വേൾഡ് എക്കണോമിക് ഫോറം നടന്നത്.
താമസത്തിനായി 17,000 യൂറോ ആയിരുന്നു സർക്കാർ ചിലവഴിച്ചത്. ഇതിന് പുറമേ നയതന്ത്രജ്ഞർക്കും ഇവരുടെ കുടുംബാംഗങ്ങൾക്കുമുള്ള വിമാനയാത്രാ നിരക്കായി 15,000 യൂറോയും ചിലവിട്ടിരുന്നു. ഇതിന് പുറമേ ബ്രസീലിൽ നടന്ന കോപ്30 കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള താമസത്തിനായി 13,000 യൂറോ ചിലവിട്ടു. ന്യൂയോർക്കിലെ ആഡംബര ഹോട്ടലിൽ 18 രാത്രി താമസിക്കാൻ ഏഴായിരം യൂറോയും ചിലവിട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു.

