ഡബ്ലിൻ: അയർലൻഡിൽ റീട്ടെയിൽ വിൽപ്പനയിൽ ഇടിവ്. ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ 0.5 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്. ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സാണ് ഇക്കാര്യം അറിയിച്ചത്.
വസ്ത്ര വിൽപ്പന കുറഞ്ഞതാണ് റീട്ടെയ്ൽ വിൽപ്പനയിലെ കുറവിന് കാരണം ആയത്. ജൂണിൽ 0.7 ശതമാനമെന്ന വളർച്ചയിൽ നിന്നും ഇത് കുറഞ്ഞു. ജൂലൈയിൽ വിൽപ്പനയിൽ വലിയ ഇടിവ് ഉണ്ടാകുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ചതിലും കുറവ് ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു. വസ്ത്രം, ചെരുപ്പ് എന്നിവയുടെ റീട്ടെയ്ൽ വിൽപ്പനയിൽ 2.7 ശതമാനം ഇടിവാണ് ഉണ്ടായത്.
Discussion about this post

