ഡെറി: ഡെറിയിലെ ബോൺഫയറിൽ പലസ്തീൻ, അമേരിക്കൻ പതാകകൾ ഉൾപ്പെടെ സ്ഥാപിച്ച സംഭവത്തിൽ പ്രതികരിച്ച് വടക്കൻ അയർലൻഡ് പോലീസ്. സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. പതാകകൾ, പോപ്പി റീത്തുകൾ, ബാനറുകൾ, രാഷ്ട്രീയ സാമഗ്രികൾ, സാഷുകൾ, ഫുട്ബോൾ ഷർട്ടുകൾ എന്നിവകളായിരുന്നു ബോൺഫയറിൽ സ്ഥാപിച്ചിരുന്നത്.
വടക്കൻ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ മിഷേൽ ഒ നീലിന്റെ ചിത്രവും ബോൺ ഫയറിൽ ഉൾപ്പെടുത്തിയിരുന്നു. സംഭവത്തെ സിൻ ഫെയ്ൻ പാർട്ടി ശക്തമായി അപലപിച്ചു. ജനാധിപത്യവിരുദ്ധമായ സംഭവം എന്നായിരുന്നു ഇതിനെ വിശേഷിപ്പിച്ചത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു നിരവധിയിടങ്ങളിൽ ബോൺഫയറുകൾ കത്തിച്ചത്.
Discussion about this post

