ഡബ്ലിൻ: അയർലൻഡിൽ മോഷണ നിരക്ക് കുറഞ്ഞു. യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ മോഷണ നിരക്കിൽ വലിയ കുറവാണ് ഉണ്ടായിട്ടുള്ളതെന്നാണ് യൂറോപ്യൻ കമ്മീഷൻ പ്രസിദ്ധീകരിച്ച റിപ്പോർട്ട്. അതേസമയം യൂറോപ്യൻ യൂണിയനിലെ മറ്റ് രാജ്യങ്ങളിലും മോഷണം , മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ എന്നിവയിൽ കുറവ് ഉണ്ടായിട്ടുണ്ട്.
2014 മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യങ്ങളിൽ മോഷണവുമായി ബന്ധപ്പെട്ട പ്രതിവർഷ നിരക്കിൽ ശക്തമായ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 24 അംഗരാജ്യങ്ങളിൽ 2014 ൽ 1.83 മില്യൺ ആയിരുന്നു മോഷണ കുറ്റകൃത്യങ്ങളുടെ ആകെ എണ്ണം. എന്നാൽ 2024 ൽ ഇത് 1.17 മില്യണായി കുറഞ്ഞു. അതായത് 36 ശതമാനത്തിന്റെ ഇടിവ്. ഇതേകാലയളവിൽ 27,700 ൽ നിന്നും 9,300 ആയി മോഷണങ്ങളുടെ നിരക്ക് കുറഞ്ഞു. ഇക്കാലത്തിനുള്ളിൽ 66 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളത്.

