ഡബ്ലിൻ: ഡൺ വാലോഘെയറിൽ സ്ക്രാംബ്ലറുകൾ പിടിച്ചെടുത്ത് ഗാർഡ. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തു. ദൗത്യത്തിനിടയിൽ ലഹരിവസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച ആയിരുന്നു പരിശോധന നടത്തിയത്. 10,000 യൂറോ വിലയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അറസ്റ്റിലായവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും ഉൾപ്പെടുന്നു. കുട്ടിയെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരമാണ് കസ്റ്റഡിയിലെടുത്തത്. കേസ്മെന്റ് വില്ലാസ്, പട്രിഷ്യൻ പാർക്ക് എന്നിവിടങ്ങളിലാണ് പോലീസ് പരിശോധന നടത്തിയത്. വാറന്റിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
Discussion about this post

