ഗാൽവേ: കൗണ്ടി ഗാൽവേയിൽ റെയിൽവേ സ്റ്റേഷനിൽവച്ച് യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വിട്ടു. 27 ഉം 25 ഉം വയസ്സുള്ളവരെയാണ് കേസിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞയാഴ്ച ആയിരുന്നു സിയാൻറ്റ് റെയിൽവേ സ്റ്റേഷനിൽ വച്ച് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
ഗാൽവേ ജില്ലാ കോടതിയിൽ ഇരുവരെയും വീഡിയോ ലിങ്ക് വഴി ഹാജരാക്കിയിരുന്നു. പ്രത്യേക സിറ്റിംഗിൽ ഇവർ ജാമ്യത്തിനായി അപേക്ഷിച്ചെങ്കിലും കോടതി തള്ളുകയായിരുന്നു. ബലാത്സംഗ നിയമത്തിലെ 21ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ ഉൾപ്പെടെ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Discussion about this post

