ഡബ്ലിൻ: ഡബ്ലിനിലെ ബ്രേയിൽ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തി. സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുരുഷന് 30 വയസ്സും സ്ത്രീയ്ക്ക് 40 വയസ്സുമാണ് പ്രായമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
ഇന്ന് രാവിലെയോടെയായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ബ്രേയിലെ ഓൾഡ് കൊണാട്ട് അവന്യൂവിലെ കോയിസ് കെയ്നിലെ വീട്ടിൽ ആയിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് സാങ്കേതിക പരിശോധന തുടരുകയാണ്. പുരുഷന്റെ മൃതദേഹം വീടിന് പുറത്തും സ്ത്രീയുടേത് വീടിന് അകത്തുമാണ് കിടന്നിരുന്നത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Discussion about this post

